ഈ രാജ്യമെന്ന "രാജ്ഭവൻ" (ജയ ജയ ജയ ജയഹേ)

ഇമേജ്
"ഇങ്ങോട്ട് നോക്കണ്ട കണ്ണുകളേ... കാണുവാൻ ഈടൊരു കുന്തോമില്ല... ... നാടല്ലേ നാട്ടു നടപ്പിതല്ലേ.. വീടല്ലേ വീട്ടു വഴക്കമല്ലേ..." സ്ക്രീനിലെ കാഴ്ചകൾ വേണ്ടുവോളം മനസ്സിൽ പതിപ്പിക്കാൻ സിനിമയിൽ ഉടനീളം വരുന്ന ഈ വരികൾക്കായിട്ടുണ്ട്. എന്തൊരു നല്ല സിനിമ !!!❤️ 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്ത ഒരു വിഷയത്തെ തികച്ചും "നല്ല" നർമ്മത്തോടെയും മികച്ച ആഖ്യാനത്തിലൂടെയും വ്യത്യസ്തമായി നമ്മളിലേക്ക് 'ജയ ജയ ജയ ജയഹേ' എത്തിച്ചു. അത് തന്നെയല്ലേ സിനിമയുടെ മാജിക്. ✨ അതിൽ, അഭിനേതാക്കളുടെ മിടുക്ക് എടുത്ത് പറയേണ്ടതാണ്... ബേസിലും ദർശനയും നാച്വറൽ ആയി റോൾ കൈകാര്യം ചെയ്യുമ്പോൾ, മറ്റു അഭിനേതാക്കളുടെ എക്സ്പ്രസ്സീവ് ശൈലി സിനിമയ്ക്ക് നല്ല ഓളം നൽകി. കുടുംബാംഗങ്ങളുടെ കപടത അത്തരം dramatic ആയ അഭിനയത്തിലൂടെ രസകരമായി കാണിച്ചു. കോമഡിയുടെ കൂടെ എല്ലാ സന്ദർഭത്തിൻ്റേയും ഗൗരവം ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അഭിനേതാക്കളുടെ കയ്യടക്കം എടുത്ത് പറയേണ്ടതാണ്. നല്ല തിരക്കഥയും സംവിധാന മികവും.👏 എല്ലാവരും കണ്ടിരിക്കേണ്ട സിനിമ. കണ്ടിട്ട്, വീട്ടിലേക്ക് കൊണ്ട് പോകേണ്ട സിനിമ... ...

മീന്‍ പ്രസാദം

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ കുളം വറ്റി തുടങ്ങിയപ്പോള്‍... സുഹൃത്തുക്കളുമായി മീന്‍ പിടിക്കാന്‍ പോയി. ചളിയില്‍ വാരിപ്പൊത്തി കുറേ ബ്രാല്‍/വരാല്‍ (Snake headed/ Murrel fish) മത്സ്യങ്ങളെ കിട്ടി. കൂട്ടത്തില്‍ കിട്ടിയ ചെറിയ മീനുകളെ തിരിച്ചയച്ചു ഹോസ്റ്റലില്‍ എത്തിയപ്പോഴാണ്...അന്നത്തെ പത്രത്തില്‍ ഈ ബ്രാല്‍ കുഞ്ഞുങ്ങളുടെ ഫോട്ടോ കാണുന്നത്. ഒരു കുട്ടിയുടെ അണ്ണാക്കിലേക്ക് ഒരുത്തന്‍ ചെറുമീനിനെ തള്ളിക്കയറ്റുകയാണ്.
മുമ്പെങ്ങോ വന്‍ സംഭവമായി കേട്ടിരുന്ന ഹൈദരാബാദ് മീന്‍ വിഴുങ്ങളിലെ കേന്ദ്ര കഥാപാത്രം നമ്മടെ ബ്രാല്‍ ആയിരുന്നോ ??

ആസ്ത്മ രോഗിയായിരുന്ന കാലത്ത്... പങ്കജകസ്തൂരി, ഔഷധ ബനിയന്‍, ദേവിക്കുള്ള ബക്കറ്റും കയറും തുടങ്ങി പലരും ശുപാര്‍ശ ചെയ്ത വിവിധ പാക്കേജുകളില്‍ ഒന്നായിരുന്നു ഈ മീന്‍ വിഴുങ്ങലും. മുന്‍പ് കരുതിയത് ഇതു വല്ല സ്‌പെഷ്യല്‍ മീന്‍ ആവും എന്നായിരുന്നു. സംഭവം തുടര്‍ന്ന് വായിച്ചപ്പോഴാ പിടി കിട്ടിയത്. ഒരു പ്രത്യേക ഔഷധ കൂട്ട് ജീവനുള്ള മീനുകളുടെ വായില്‍ തിരുകും. എന്നിട്ട് ആ മീനിനെ ജീവനോടെ മറ്റുള്ളവരുടെ അണ്ണാക്കിലേക്ക്. അപ്പൊ സസ്യഭുക്കുകള്‍ എന്ത് ചെയ്യും !. അതിനും വഴിയുണ്ട്. അവര്‍ക്ക് മീന്‍ അല്ലാതെ വേറെ ഒരു ശര്‍ക്കര ഉരുളയില്‍ മരുന്ന് വെച്ചു സേവിക്കാം.

ബദിനി കുടുംബം പരമ്പരാഗതമായി, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങളോടു കൂടി വര്‍ഷത്തിലൊരിക്കല്‍ ചെയ്തു വരുന്ന വമ്പന്‍ തട്ടിപ്പ്.

ഇതുമായി ബന്ധപ്പെട്ട് വന്ന ഒരു വാര്ത്ത, ഇതു തട്ടിപ്പാണെന്നുള്ള ശാസ്ത്രീയമായ തെളിവുകൾ കാണിക്കുന്നു:

"There is no screening or medical investigation of the patients. Tests are not conducted to ascertain whether the patient has asthma. The fish prasadam is given to all, young and old, without even sanitising the hand.....
.....We have sent the fish samples to the Indian Institute of Chemical Technology (IICT) and Vimta Labs and they found that there is no medicine in it. One lab even traced steroids and some heavy metals like manganese and lead. There is nothing in it to cure asthma, instead, there is a threat of getting other diseases."

 


Embed from Getty Images

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്തുകൊണ്ട് സ്‌പെഷ്യല്‍ മാര്യേജ് പ്രോൽസാഹിപ്പിക്കപ്പെടണം?

മൃഗബലി: കുറ്റവും ശിക്ഷയും

വിവാഹ ബന്ധം വേര്‍പിരിയുമ്പോൾ