ഈ രാജ്യമെന്ന "രാജ്ഭവൻ" (ജയ ജയ ജയ ജയഹേ)

> > > >
#A_divorced_daughter_is_better_than_a_dead_daughter
...എന്ന വാചകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നല്ലോ. ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് കേരളം ഇപ്പോള്‍ ഡിവോഴ്‌സിന്റെ (Divorce) പ്രാധാന്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു തുടങ്ങിയിരിക്കുന്നു. നമ്മുടെ സമൂഹം ഇപ്പോഴും വിവാഹ ബന്ധങ്ങള്‍ വേര്‍പിരിയുന്നത് ഒരു പാപമായിട്ടാണ് കാണുന്നത്.
'കെട്ടി അയക്കപ്പെട്ട' പെണ്ണ് തിരിച്ചു വീട്ടിലെത്തിയാല്‍, നാട്ടുകാരൊക്കെ മൂക്കത്ത് വിരല്‍ വെക്കും.
'അവളെ ഓന്‍ ഒഴിവാക്കിയതാണ്'; 'ഓ...അവളെ കാര്യം തീര്‍ത്തതാണ്'
എന്നെല്ലാം അവര്‍ പരസ്പരം അടക്കം പറയും.
ഉമ്മറത്ത് ചാരുകസേരയില്‍ ചാരിയിരുന്ന് ദിവസേനയുള്ള അച്ഛന്റെ ദീര്‍ഘ നിശ്വാസവും, മുറ്റമടിക്കുന്ന ചൂലുകൊണ്ട് മണ്ണില്‍ ദേഷ്യം കോറിയിടുന്ന അമ്മയുടെ സങ്കടം പറച്ചിലും കേട്ടായിരിക്കും അവള്‍ എന്നും എഴുന്നേല്‍ക്കുന്നത്. സ്വയം പരിതപിച്ചും കുറ്റപ്പെടുത്തിയും ആവാം അവള്‍ ഉറങ്ങാന്‍ കിടക്കുന്നത്. കുടുംബത്തിന്റെ അന്തസ്സും പേറി, ജനിച്ച് ജീവിക്കുന്ന ഓരോ പെണ്‍കുട്ടികളും സന്തോഷവും സമാധാനവും അറിയുന്നില്ല. ദുരന്തപൂര്‍ണമായ വൈവാഹിക ജീവിതത്തില്‍ നിന്നും മോചിക്കപ്പെട്ടാലും മലീനസമായ ഇത്തരം ചുറ്റുപാടില്‍ ശ്വാസം മുട്ടി ജീവിക്കുന്ന പലരും ഇപ്പോഴുമുണ്ടാവും.
![]() |
Photo by Sydney Sims on Unsplash |
ഇത് വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള വ്യക്തികളുടെ സമന്വയമാണ്. പരസ്പരം സ്‌നേഹവും ബഹുമാനവും കൊണ്ട് മാത്രം മുന്നോട്ട് പോകേണ്ട ഒന്ന്. പക്ഷെ, പലപ്പോഴും ഒരാളുടെ മാത്രം സഹനം കൊണ്ട് കുടുംബം താങ്ങി നിര്‍ത്തപ്പെടാറുണ്ട്. അവിടെ വ്യക്തി സ്വാതന്ത്ര്യങ്ങള്‍ ഹനിക്കപ്പെടാം. മിക്കപ്പോഴും സ്ത്രീകള്‍ തന്നെയാവും താളമില്ലാത്ത ദാമ്പത്യ ജീവിതത്തിലെ പ്രധാന ഇരകള്‍. അല്ലെങ്കിലും 'കേറി വരുന്ന' പെണ്ണാണല്ലോ, എല്ലാം താളക്രമത്തിലാക്കേണ്ടത്...
പലരുടെയും ജീവിതത്തില്‍ സഹനത്തിന്റെ അങ്ങേയറ്റം കണ്ടായിരിക്കും ഡിവോഴ്‌സിന്റെ വക്കില്‍ വരെ എത്തുന്നത്. ഒരുമിച്ച് ജീവിക്കാന്‍ വൈമനസ്യമുണ്ടായിട്ടും, തട്ടിയും മുട്ടിയും ആ ബന്ധം മുന്നോട്ടു കൊണ്ടു പോവാന്‍ വീടും, നാടും ഒന്നടങ്കം പരിശ്രമിക്കും. നരക തുല്യമായ ജീവിതം നയിക്കാന്‍ പലരും അങ്ങനെ നിര്‍ബന്ധിക്കപ്പെടും.
ജീവിതത്തില്‍ നാം നേടുന്ന പങ്കാളിയോടൊത്ത് ജീവിതാന്ത്യം വരെ ജീവിക്കാം എന്നുള്ള ശുഭാപ്തി വിശ്വാസം നല്ലതുതന്നെ. പക്ഷെ വ്യത്യസ്തരായത് കൊണ്ട് തന്നെ, ഇടയ്‌ക്കെപ്പോഴെങ്കിലും മടുത്താല്‍ നിര്‍ത്താനുള്ളത് തന്നെയാണ് ആ ബന്ധം. ഒരിക്കലും പരസ്പരം ഭാരമായി, ഒരു കുടുംബ ജീവിതം നയിക്കുന്നത് രണ്ടു കൂട്ടര്‍ക്കും ഗുണകരമായിരിക്കുകയില്ല. വളര്‍ന്നു വരുന്ന കുട്ടികള്‍ മാതാപിതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം കണ്ടു വളരുന്നത് കൊണ്ടു എന്ത് പ്രയോജനം?... ജനിപ്പിക്കുന്നതിനേക്കാള്‍, സ്‌നേഹം കാണിച്ചു വളര്‍ത്തുന്നവരാവണം യഥാര്‍ത്ഥ മാതാപിതാക്കള്‍. അതിനുത്തമം അകന്നു ജീവിക്കുന്നതോ പുതിയ പങ്കാളിയെ തേടുന്നതോ ആണ് എങ്കില്‍, അതു തന്നെയാണ് തിരഞ്ഞെടുക്കേണ്ടത്. പരസ്പര സമ്മതത്തോടെയാണ് വിവാഹ മോചനമെങ്കില്‍ നിയമപരമായി കാര്യങ്ങള്‍ എളുപ്പവുമാകും.
UN-ന്റെ റിപ്പോര്‍ട്ട് പ്രകാരം, 1960ന് ശേഷം ഇതുവരെ 252 ശതമാനത്തോളം വര്‍ദ്ധനവാണ് വിവാഹമോചനത്തില്‍ ലോകമെമ്പാടും സംഭവിച്ചിരിക്കുന്നത്. സ്ത്രീകളുടെ അവസ്ഥയില്‍ കാതലായ മാറ്റങ്ങള്‍ സമൂഹത്തില്‍ വന്നിട്ടുണ്ട് എന്നതാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ജനന നിരക്കിലെ കുറവും, സ്ത്രീകളുടെ വിവാഹ പ്രായത്തിലെ വര്‍ദ്ധനവും, തൊഴില്‍ മേഖലയിലെ പങ്കാളിത്തവും, സാമ്പത്തിക സ്വയം പര്യാപ്ത കൈവരിക്കുന്നതിനു സഹായമായിട്ടുണ്ട്. സ്വന്തം ജീവിതത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനു ചുറ്റുപാട് കൂടുതല്‍ അനുകൂലമായിരിക്കുന്നു.(സ്വന്തം വ്യക്തിത്വം തെളിയിക്കാന്‍!!!.)
2017ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 1 ശതമാനം മാത്രമാണ് വിവാഹമോചന നിരക്ക്. അതായത് 1000 വിവാഹം നടക്കുമ്പോള്‍ ഏകദേശം 13 വിവാഹ മോചനം മാത്രം നടക്കുന്നു. ലോകത്തില്‍ വച്ച് ഏറ്റവും കുറഞ്ഞ നിരക്കാണ് ഇതെന്ന് Australian Legal Agency ഘലഴമഹ അഴലിര്യ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്കിടയില്‍ വിവാഹമോചന നിരക്ക് ഇരട്ടിയായിട്ടുണ്ട്. മാത്രമല്ല, പരസ്പരം അകന്നു കഴിയുന്നവരുടെ (ലെുമൃമലേറ) നിരക്ക് വിവാഹ മോചനത്തേക്കാളും 3 ഇരട്ടിയാണ്. കോടതി നടപടി ക്രമങ്ങളുടെ മെല്ലെപ്പോക്കും, സമൂഹത്തിന്റെ വിമുഖതയും ഇതിനൊരു പ്രധാന കാരണങ്ങളാകാം.
പൊതുവില്‍ വികസ്വര രാജ്യങ്ങളില്‍ കുറഞ്ഞ വിവാഹമോചന നിരക്കും, വികസിത രാജ്യങ്ങളില്‍ കൂടിയ നിരക്കും ആയി കാണപ്പെടുന്നു. ധലക്‌സംബെര്‍ഗ് (87%), അമേരിക്ക (46%), ഫ്രാന്‍സ് (55%), സ്‌പെയിന്‍ (65%)പ. ലിംഗ സമത്വത്തില്‍ മുന്നില്‍ നില്‍ക്കുന്ന സ്‌കാന്റിനേവിയന്‍ രാജ്യങ്ങളിലെ വിവാഹ മോചന നിരക്ക് 50 ശതമാനത്തോളമോ, അതിലേറെയോ ആണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കാര്യത്തിലാകട്ടെ, വിവാഹമോചന നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളാണ്. കേരളവും ഒട്ടും പിന്നിലല്ല. പൊതുവില്‍ സ്ത്രീകള്‍ ഇവിടങ്ങളില്‍ ബേധപ്പെട്ട അവസ്ഥയിലാണ്. അതേ സമയം ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളായ ബീഹാര്‍, ഉത്തര്‍ പ്രദേശ്, ഹരിയാന എന്നിവടങ്ങളില്‍ ഡിവോഴ്‌സ് നിരക്ക് വളരെ കുറവാണ്. അവിടങ്ങളിലെ സാമൂഹിക വ്യവസ്ഥ പുരുഷ കേന്ദ്രീകൃതമാണെന്നുള്ളതാണ് ശ്രദ്ധിക്കേണ്ട വസ്തുത. സ്ത്രീകളുടെ നില മികച്ചു നില്‍ക്കുന്ന സ്ഥലങ്ങളില്‍ എപ്പോഴും വിവാഹ മോചനത്തിന്റെ തോതും കൂടുതലായി കാണാം.
Low divorce rate is unfortunate !..
കുറഞ്ഞ ഡിവോഴ്‌സ് നിരക്ക് വിവാഹ ബന്ധത്തിന്റെ കെട്ടുറപ്പല്ല കാണിക്കുന്നത്. മറിച്ച്, അവസരമില്ലായ്മയും നീതി നിഷേധവുമാണ്. ബന്ധം വേര്‍പ്പെടുത്തി ജീവിക്കാന്‍ സ്ത്രീകള്‍ക്ക് സ്വതന്ത്ര്യവും കരുത്തും ഇല്ലായ്മയാണ് ഈ അവസ്ഥയ്ക്ക് കാരണം.
![]() |
Photo by Aditya Saxena on Unsplash |
ഡിവോഴ്‌സിനൊടുള്ള സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടാണ് പ്രധാന പ്രശ്‌നം. എത്ര വലിച്ചു കീറി പുറത്ത് വരാന്‍ ശ്രമിച്ചാലും എങ്ങനെയെങ്കിലും തുന്നിച്ചേര്‍ത്തു പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി മാത്രം ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുയാവാം ഒട്ടുമിക്ക കുടുംബങ്ങളും ചെയ്യുന്നത്. അവിടെ ബലിയര്‍പ്പിക്കപ്പെടുന്നത് അവനവന്റെ വ്യക്തിത്വവും, സന്തോഷവും ആയിരിക്കും.
രണ്ടു വ്യക്തികള്‍ മാത്രം പൂര്‍ണ്ണമായി തീരുമാനമെടുത്ത് നടത്തേണ്ട വിവാഹമെന്ന സമ്പ്രദായത്തില്‍ കുടുംബത്തിന്റെ കൈകടത്തല്‍ പലരുടെയും കാര്യത്തില്‍ അതിരുകടക്കുന്നതാണ്. വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പലപ്പോഴും അവിടെ വക വയ്ക്കപ്പെടാറില്ല. ആരോ നിശ്ചചയിക്കുന്ന 'കല്യാണ പ്രായത്തില്‍' ഏതൊക്കെയോ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ ചേര്‍ന്ന് കണ്ടെത്തുന്ന ഏതോ ഒരാളില്‍ ബന്ധിക്കപ്പെടുന്ന ഒരുപാട് സ്ത്രീജന്മങ്ങളുണ്ട്. ആവും വിധം വിറ്റും കടം വാങ്ങിയും സ്ത്രീധനം ഒപ്പിച്ചു കല്യാണമാര്‍ക്കറ്റിലേക്ക് ഉള്ള വില്പ്പന ചരക്കായി മാത്രം പെണ്മക്കളെ വളര്‍ത്തുന്ന അച്ഛനമ്മമാര്‍ ഇന്നും ഉണ്ട് എന്നതാണ് സങ്കടകരമായ വസ്തുത.
NB: Its also okay to have an unmarried daughter/son
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ