'ദി ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്' അത്ര മികച്ച സിനിമായൊന്നുമല്ല !
വല്ലാതെ ലാഗ് അടിപ്പിച്ചു കളഞ്ഞു.
എപ്പോഴും നമ്മളെ മാത്രം എന്താ വിമര്‍ശിക്കുന്നത്?? മറ്റവരെ വിമര്‍ശിക്കാന്‍ പേടിയാണല്ലേ..?
ഇവന്മാര്ക്ക് ചാക്കിലിട്ട സ്ത്രീകള്‍ എന്ന പേരില്‍ ഒരു സിനിമ എടുക്കാന്‍ പറ്റുമോ?
സിനിമയില്‍ കാണിക്കുന്ന അത്ര പ്രശ്നം ഒന്നും ഒരു കുടുംബത്തിലുമില്ലല്ലോ...
ആര്‍ത്തവം ഒന്നും ഇന്ന് ഇത്ര പ്രശ്നമല്ല...
ഈ സിനിമയില്‍ എല്ലാത്തിനും അതിഭാവുകത്വം ഉണ്ട്...
എന്നിങ്ങനെ... നിരവധി നെഗറ്റീവ് അഭിപ്രായങ്ങള്‍ പലരും പടച്ചു വിടുന്നുണ്ടല്ലോ. ഈ കക്ഷികള്‍ക്ക് സിനിമയെ മനസിലാകാതെ പോകുന്നു എന്നുള്ളതില്‍ ഒരത്ഭുതവും തോന്നുന്നില്ല. അവനവന്റെ പഴകിയ തലച്ചോര്‍ കാലികമായി Update ചെയ്യാത്ത പക്ഷം, ഇത്തരം സിനിമകളുടെ സത്ത ഉള്‍ക്കൊള്ളാന്‍ പറ്റണം എന്നില്ല. സിനിമയില്‍ ഉടനീളം വിസ്മയം തീര്‍ത്ത സംവിധായകന്
Jeo Baby തന്നെ പറയുന്നു... "
Thanks to science" എന്ന് കാണിച്ചുകൊണ്ട് സിനിമ തുടങ്ങാന്‍ തോന്നിയത് പോലും സാമാന്യബോധമുള്ളതുകൊണ്ടാണ് എന്നാണ്.

By Source (WP:NFCC#4), Fair use, Link
എങ്ങനെയെല്ലാം...സമൂഹം പുരോഗമിക്കുമ്പോഴും..., ഏത് പരമ്പരാഗത സമ്പ്രദായത്തിന്റെ അടിവേരറുക്കുമ്പോഴും ഒരു പ്രതീക്ഷക്കും വകയില്ലാതെ, മാറ്റമില്ലാതെ, സമസ്തം വേരിറങ്ങി നില്ക്കുന്ന പാഴ്മരമാണ് പുരുഷമേധാവിത്വം.
പക്ഷെ, നാം എപ്പോഴും പൊതു ഇടങ്ങളിലെ തുല്യതയില്ലായ്മയിലേക്ക് മാത്രമാണ് വിരല്‍ ചൂണ്ടി സംസാരിക്കാറ്. വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയം, തുടങ്ങിയ മേഖലകളില്‍ സ്ത്രീപുരുഷ ഭേദമന്യേയുള്ള തുല്യതയ്ക്ക് വേണ്ടിയിട്ടുള്ള അലമുറകളാണ് ചുറ്റും നാം കാണാറ്. വീടിന്റെ അകത്തളങ്ങളിലെ സ്വാതന്ത്ര്യത്തെക്കുറിച്ചോ തുല്യനീതിയെ കുറിച്ചോ ആരും അത്രകണ്ട് വാചാലരല്ല. പോരാത്തതിന്, കഴിഞ്ഞ കുറെ കാലങ്ങളായി മലയാള സിനിമ 'നല്ല വീട്ടമ്മ'യെ സൃഷ്ടിക്കാനുള്ള പ്രായത്നത്തിലായിരുന്നല്ലോ. ഇപ്പോള്‍ അതില്‍ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നത് കുടുംബ സീരിയലുകളാണ്. ഭര്‍ത്താവിനെ പേരെടുത്ത് വിളിക്കാത്ത, വീട്ടിലെ എല്ലാ കാര്യങ്ങളും നിഷ്ഠയോടെ ചെയ്തു കൊടുക്കുന്ന, അമ്മായിയമ്മയെ നോക്കിക്കണ്ടു പഠിക്കുന്ന, തുടങ്ങി ടിപ്പിക്കല്‍ വീട്ടമ്മ സംസ്കാരം നമ്മള് കാലങ്ങളായി കൈമുതലാക്കി വെച്ചിട്ടുണ്ട്. ഇത്തരം വാര്‍പ്പു മാതൃകകള്‍ നിഷ്കരുണം ചവറ്റുകൊട്ടയിലാക്കുന്ന സംവിധായകന്, ഓരോ ഫ്രെയ്മിലും തന്റെ രാഷ്ട്രീയം പ്രകടമാക്കുകയാണ്.
ഈ ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചനിലെ അവസ്ഥ, കൂടിയോ കുറഞ്ഞോ അളവില്‍ മിക്ക വീടുകളിലും പ്രകടമാണ്. കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്നും അണുകുടുംബത്തിലേക്ക് ചേക്കേറിയപ്പോള്‍ കൈമോശം വന്നതോ വെള്ളം ചേര്‍ക്കപ്പെട്ടതോ ആയ ഒട്ടനവധി ആചാരങ്ങളില്‍ ഒന്ന് മാത്രമാണ് ആര്‍ത്തവകാലത്തെ സ്ത്രീകളുടെ ഒളിച്ചുകളി. അടുക്കളയില്‍ Substitute കളിക്കാന്‍ വേറെ ആളില്ലാത്തതു കൊണ്ടു മാത്രം ഭാരതത്തിലെ കാരണവന്മാര് അതൊക്കെ കണ്ടില്ലെന്ന് നടിച്ചതാവാം. എങ്കിലും, കല്യാണ സമയത്തും, മരണാനന്തര ചടങ്ങുകളുടെ സമയത്തും യാതൊരു ഉളുപ്പുമില്ലാതെ സ്ത്രീകളായ കുട്ടികളെ അടക്കം, ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിപ്പാര്‍പ്പിക്കുന്നത് കണ്ടിട്ടുണ്ട്. (ബൈ ദുബായ്...മരണ വീട്ടില്‍, വേണ്ടപ്പെട്ടവര്‍ പുല അനുഷ്ഠിക്കേണ്ട ഇടത്ത് സ്ത്രീകളെ മുറിയുടെ മൂലയില്‍ തളച്ചിടുന്നതിന്റെ യുക്തി എന്താണാവോ? അങ്ങനെ കിടക്കേണ്ട ദിവസങ്ങള്‍ തീരുമാനിക്കുന്നതോ ! പുറത്ത് ഉലാത്തി ചായേം കുടിച്ചു സൊറ പറയുന്ന കാരണവന്മാരും.)
അത്പോട്ടെ,
ഏത് പരിപാടികള്‍ക്കായാലും, ഇപ്പോഴും ഉമ്മര്‍ത്തേക്ക് വന്ന് നിവര്‍ന്നിരിക്കാന്‍ കെല്‍പ്പില്ലാതെ, അകത്ത് മാത്രം വാചകപാചക കസര്‍ത്തുകള്‍ നടത്തി സ്ത്രീകള്‍ സമയം ചെലവഴിക്കുന്നത് വല്ലാത്തൊരു കെട്ടുകാഴ്ചയാണ്. അങ്ങനെയുള്ള ഈ സമൂഹത്തില്‍ സ്ത്രീകള്‍ ഉമ്മറത്ത് കാലിന്മേല് കാല് കേറ്റി വെച്ച് ഒരു കട്ടന്‍ ചായ കുടിക്കുന്നതില്‍ പോലും ഇല്ലേ പ്രതിരോധത്തിന്റെ ഒരു രാഷ്ട്രീയം!
നബി: ആവേശം മൂത്ത് ഈ സിനിമ എല്ലാവരെയും കാണിക്കുമ്പോള്‍ നിരാശയായിരിക്കും ഫലം. മിനിമം, ഡുറമലേ നോട്ടിഫിക്കേഷന്‍ എങ്കിലും വന്ന തലകള്‍ക്ക് മാത്രമേ ഇത് ഉള്‍ക്കൊള്ളാന്‍ പറ്റൂ.
So..firstly, check your system update...
#TheGreatIndianKitchen
🤝🤝👍👍
മറുപടിഇല്ലാതാക്കൂ