പോസ്റ്റുകള്‍

2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഈ രാജ്യമെന്ന "രാജ്ഭവൻ" (ജയ ജയ ജയ ജയഹേ)

ഇമേജ്
"ഇങ്ങോട്ട് നോക്കണ്ട കണ്ണുകളേ... കാണുവാൻ ഈടൊരു കുന്തോമില്ല... ... നാടല്ലേ നാട്ടു നടപ്പിതല്ലേ.. വീടല്ലേ വീട്ടു വഴക്കമല്ലേ..." സ്ക്രീനിലെ കാഴ്ചകൾ വേണ്ടുവോളം മനസ്സിൽ പതിപ്പിക്കാൻ സിനിമയിൽ ഉടനീളം വരുന്ന ഈ വരികൾക്കായിട്ടുണ്ട്. എന്തൊരു നല്ല സിനിമ !!!❤️ 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്ത ഒരു വിഷയത്തെ തികച്ചും "നല്ല" നർമ്മത്തോടെയും മികച്ച ആഖ്യാനത്തിലൂടെയും വ്യത്യസ്തമായി നമ്മളിലേക്ക് 'ജയ ജയ ജയ ജയഹേ' എത്തിച്ചു. അത് തന്നെയല്ലേ സിനിമയുടെ മാജിക്. ✨ അതിൽ, അഭിനേതാക്കളുടെ മിടുക്ക് എടുത്ത് പറയേണ്ടതാണ്... ബേസിലും ദർശനയും നാച്വറൽ ആയി റോൾ കൈകാര്യം ചെയ്യുമ്പോൾ, മറ്റു അഭിനേതാക്കളുടെ എക്സ്പ്രസ്സീവ് ശൈലി സിനിമയ്ക്ക് നല്ല ഓളം നൽകി. കുടുംബാംഗങ്ങളുടെ കപടത അത്തരം dramatic ആയ അഭിനയത്തിലൂടെ രസകരമായി കാണിച്ചു. കോമഡിയുടെ കൂടെ എല്ലാ സന്ദർഭത്തിൻ്റേയും ഗൗരവം ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അഭിനേതാക്കളുടെ കയ്യടക്കം എടുത്ത് പറയേണ്ടതാണ്. നല്ല തിരക്കഥയും സംവിധാന മികവും.👏 എല്ലാവരും കണ്ടിരിക്കേണ്ട സിനിമ. കണ്ടിട്ട്, വീട്ടിലേക്ക് കൊണ്ട് പോകേണ്ട സിനിമ... ...

എന്തുകൊണ്ട് സ്‌പെഷ്യല്‍ മാര്യേജ് പ്രോൽസാഹിപ്പിക്കപ്പെടണം?

മതേതര വിവാഹം അല്ലെങ്കിൽ "മിശ്ര" വിവാഹം നമ്മുടെ നാട്ടിൽ എപ്പോഴും കത്തുന്ന വിഷയമാണല്ലോ. അഖില ഹാദിയ ആയപ്പോൾ ഉണ്ടായ പുകിലുകൾ കേരളം കണ്ടതാണ്. 24 വയസുള്ള അഖില മുസ്‌ലീം വിഭാഗത്തിൽ പെട്ട ഷെഫിൻ ജഹാനെ വിവാഹം ചെയ്തത് തന്റെ അറിവോടും സമ്മതത്തോടും കൂടെയാണെന്ന നിലപാടിൽ ഉറച്ചു നിന്നിട്ട് പോലും, ഹൈക്കോടതി ആ വിവാഹം റദ്ദ് ചെയ്യുകയാണുണ്ടായത്. എങ്കിലും, സുപ്രീംകോടതിയിൽ ഈ വിവാഹം അംഗീകരിക്കപ്പെടുകയായിരുന്നു. അതുപോലെ, ശ്രുതിയുടെ മതേതര വിവാഹം സംബന്ധിച്ചും പിന്നീട് നടന്ന അന്വേഷണങ്ങളിൽ മത പരിവർത്തന കേന്ദ്രങ്ങളിൽ നടക്കുന്ന പീഡനങ്ങളും വെളിവാക്കപ്പെട്ടു. ഏതു മതവും തിരഞ്ഞെടുക്കാനോ ഉപേക്ഷിക്കാനോ, മതം നോക്കാതെ വിവാഹം കഴിക്കാനോ ഉള്ള വ്യക്തികളുടെ അവകാശത്തെ സംരക്ഷിച്ചു നിർത്തുന്നതിൽ യാഥാസ്ഥിതിക സമൂഹം വിലങ്ങു തടിയാണ്. ഈ സംഭവങ്ങളിലൂടെ പ്രബുദ്ധ കേരളത്തിന്റെ അന്തർലീനമായ മതപ്രാന്ത് മറനീക്കി പുറത്തു വരുന്നു. പൊതു ഇടങ്ങളിലെ ചർച്ചകളിലും എഴുത്തുകളിലും അതു പ്രകടമായിരുന്നു. എങ്കിലും, ഇത്തരം കേസുകൾക്കൊടുവിൽ അർഹതപ്പെട്ടവർക്ക് നീതി ഉറപ്പാക്കപ്പെടുന്നത് സന്തോഷകരമായ കാര്യം തന്നെ. 1954-ലെ സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് (Special...

First, Check Ur System Update... | 'ദി ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചനും ' സമൂഹവും

ഇമേജ്
'ദി ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍' അത്ര മികച്ച സിനിമായൊന്നുമല്ല ! വല്ലാതെ ലാഗ് അടിപ്പിച്ചു കളഞ്ഞു. എപ്പോഴും നമ്മളെ മാത്രം എന്താ വിമര്‍ശിക്കുന്നത്?? മറ്റവരെ വിമര്‍ശിക്കാന്‍ പേടിയാണല്ലേ..? ഇവന്മാര്‍ക്ക് ചാക്കിലിട്ട സ്ത്രീകള്‍ എന്ന പേരില്‍ ഒരു സിനിമ എടുക്കാന്‍ പറ്റുമോ? സിനിമയില്‍ കാണിക്കുന്ന അത്ര പ്രശ്‌നം ഒന്നും ഒരു കുടുംബത്തിലുമില്ലല്ലോ... ആര്‍ത്തവം ഒന്നും ഇന്ന് ഇത്ര പ്രശ്‌നമല്ല... ഈ സിനിമയില്‍ എല്ലാത്തിനും അതിഭാവുകത്വം ഉണ്ട്... എന്നിങ്ങനെ... നിരവധി നെഗറ്റീവ് അഭിപ്രായങ്ങള്‍ പലരും പടച്ചു വിടുന്നുണ്ടല്ലോ. ഈ കക്ഷികള്‍ക്ക് സിനിമയെ മനസിലാകാതെ പോകുന്നു എന്നുള്ളതില്‍ ഒരത്ഭുതവും തോന്നുന്നില്ല. അവനവന്റെ പഴകിയ തലച്ചോര്‍ കാലികമായി Update ചെയ്യാത്ത പക്ഷം, ഇത്തരം സിനിമകളുടെ സത്ത ഉള്‍ക്കൊള്ളാന്‍ പറ്റണം എന്നില്ല. സിനിമയില്‍ ഉടനീളം വിസ്മയം തീര്‍ത്ത സംവിധായകന്‍ Jeo Baby തന്നെ പറയുന്നു... " Thanks to science " എന്ന് കാണിച്ചുകൊണ്ട് സിനിമ തുടങ്ങാന്‍ തോന്നിയത് പോലും സാമാന്യബോധമുള്ളതുകൊണ്ടാണ് എന്നാണ്. By Source ( WP:NFCC#4 ), Fair use , Link എങ്ങനെയെല്ലാം...സമൂഹം പുരോഗമിക്കുമ്പോഴും..., ഏത്...