പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഈ രാജ്യമെന്ന "രാജ്ഭവൻ" (ജയ ജയ ജയ ജയഹേ)

ഇമേജ്
"ഇങ്ങോട്ട് നോക്കണ്ട കണ്ണുകളേ... കാണുവാൻ ഈടൊരു കുന്തോമില്ല... ... നാടല്ലേ നാട്ടു നടപ്പിതല്ലേ.. വീടല്ലേ വീട്ടു വഴക്കമല്ലേ..." സ്ക്രീനിലെ കാഴ്ചകൾ വേണ്ടുവോളം മനസ്സിൽ പതിപ്പിക്കാൻ സിനിമയിൽ ഉടനീളം വരുന്ന ഈ വരികൾക്കായിട്ടുണ്ട്. എന്തൊരു നല്ല സിനിമ !!!❤️ 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്ത ഒരു വിഷയത്തെ തികച്ചും "നല്ല" നർമ്മത്തോടെയും മികച്ച ആഖ്യാനത്തിലൂടെയും വ്യത്യസ്തമായി നമ്മളിലേക്ക് 'ജയ ജയ ജയ ജയഹേ' എത്തിച്ചു. അത് തന്നെയല്ലേ സിനിമയുടെ മാജിക്. ✨ അതിൽ, അഭിനേതാക്കളുടെ മിടുക്ക് എടുത്ത് പറയേണ്ടതാണ്... ബേസിലും ദർശനയും നാച്വറൽ ആയി റോൾ കൈകാര്യം ചെയ്യുമ്പോൾ, മറ്റു അഭിനേതാക്കളുടെ എക്സ്പ്രസ്സീവ് ശൈലി സിനിമയ്ക്ക് നല്ല ഓളം നൽകി. കുടുംബാംഗങ്ങളുടെ കപടത അത്തരം dramatic ആയ അഭിനയത്തിലൂടെ രസകരമായി കാണിച്ചു. കോമഡിയുടെ കൂടെ എല്ലാ സന്ദർഭത്തിൻ്റേയും ഗൗരവം ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അഭിനേതാക്കളുടെ കയ്യടക്കം എടുത്ത് പറയേണ്ടതാണ്. നല്ല തിരക്കഥയും സംവിധാന മികവും.👏 എല്ലാവരും കണ്ടിരിക്കേണ്ട സിനിമ. കണ്ടിട്ട്, വീട്ടിലേക്ക് കൊണ്ട് പോകേണ്ട സിനിമ... ...

വിവാഹ ബന്ധം വേര്‍പിരിയുമ്പോൾ

ഇമേജ്
#A_divorced_daughter_is_better_than_a_dead_daughter ...എന്ന വാചകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നല്ലോ. ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് കേരളം ഇപ്പോള്‍ ഡിവോഴ്‌സിന്റെ (Divorce) പ്രാധാന്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു തുടങ്ങിയിരിക്കുന്നു. നമ്മുടെ സമൂഹം ഇപ്പോഴും വിവാഹ ബന്ധങ്ങള്‍ വേര്‍പിരിയുന്നത് ഒരു പാപമായിട്ടാണ് കാണുന്നത്. 'കെട്ടി അയക്കപ്പെട്ട' പെണ്ണ് തിരിച്ചു വീട്ടിലെത്തിയാല്‍, നാട്ടുകാരൊക്കെ മൂക്കത്ത് വിരല്‍ വെക്കും. 'അവളെ ഓന്‍ ഒഴിവാക്കിയതാണ്';      'ഓ...അവളെ കാര്യം തീര്‍ത്തതാണ്' എന്നെല്ലാം അവര്‍ പരസ്പരം അടക്കം പറയും. ഉമ്മറത്ത് ചാരുകസേരയില്‍ ചാരിയിരുന്ന്  ദിവസേനയുള്ള അച്ഛന്റെ ദീര്‍ഘ നിശ്വാസവും, മുറ്റമടിക്കുന്ന ചൂലുകൊണ്ട് മണ്ണില്‍ ദേഷ്യം കോറിയിടുന്ന അമ്മയുടെ സങ്കടം പറച്ചിലും കേട്ടായിരിക്കും അവള്‍ എന്നും എഴുന്നേല്‍ക്കുന്നത്. സ്വയം പരിതപിച്ചും കുറ്റപ്പെടുത്തിയും ആവാം അവള്‍ ഉറങ്ങാന്‍ കിടക്കുന്നത്. കുടുംബത്തിന്റെ അന്തസ്സും പേറി, ജനിച്ച് ജീവിക്കുന്ന ഓരോ  പെണ്‍കുട്ടികളും സന്തോഷവും സമാധാനവും അറിയുന്നില്ല. ദുരന്തപൂര്‍ണമായ വൈവാഹിക ജീവിതത്തില്‍ നിന്നും മോചിക്കപ്പെട്ടാലു...

ഫെമിനിസം എന്ന വാക്സിൻ

ഇമേജ്
കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് 'കൂട്ടികൊണ്ടുവരേണ്ട' ഒരു സാധനമാണ് ഭാര്യ. ആയുഷ്‌കാലം പണിയെടുത്ത് ഭര്‍ത്തൃഗൃഹത്തില്‍ ജീവിക്കാം (സ്വയം പഠിച്ചു കണ്ടെത്തിയ ജോലി ഉണ്ടെങ്കില്‍ അതിന് പുറമെ ഉള്ള ബോണസ് ആണ് ഇത്). കല്യാണം കഴിഞ്ഞു, ഭര്‍തൃ വീട്ടുകാരുടെ 'നിന്റെ കൈ കൊണ്ട് ഒരു ചായ ഉണ്ടാക്കി തരൂ മോളെ' എന്ന ഡയലോഗില്‍ തുടങ്ങി ആരംഭിക്കും മിക്കവരുടെയും തൊഴിലുറപ്പ് പദ്ധതി. നന്നായി രുചിയുള്ള ഭക്ഷണം ഉണ്ടാക്കി, മനോഹരമായി സമയത്തിനു വിളമ്പി, വീട്ടിലെ തുണിയൊക്കെ ഒറ്റക്ക് അലക്കി, മുറ്റമടിച്ച്, അന്തര്‍ജ്ജനമായി പതിഞ്ഞ സ്വരത്തിലും ഉയര്‍ന്ന അച്ചടക്കത്തിലും ജീവിക്കുകയാണെങ്കില്‍ 'നല്ല വീട്ടമ്മ' പട്ടം കിട്ടും. മേല്‍ പറഞ്ഞവയില്‍ പൂര്‍ണ്ണമായും കുഴപ്പമുണ്ടെന്നു ചിന്തിക്കുന്നവരുടെ എണ്ണം വളരെ വിരളമാറ്റിരിക്കും. എങ്കിലും ഏറിയ പങ്കും...ചില കാര്യങ്ങളിലെങ്കിലും മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവാം. ഈ അടുത്ത് 'ആനീസ് കിച്ചന്‍ ' പരിപാടിയുടെ വീഡിയോ ക്ലിപ്പുകള്‍ കാണിച്ചു കുറെ ട്രോളുകള്‍ ഇറങ്ങിയിരുന്നു. രണ്ടു സിനിമാ നടികളുമായി വ്യത്യസ്ത സമയങ്ങളില്‍ അവതാരക നടത്തിയ സംഭാഷണ ശലകമാണ് അങ്ങോളമിങ്ങോളം...