പോസ്റ്റുകള്‍

ജൂൺ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഈ രാജ്യമെന്ന "രാജ്ഭവൻ" (ജയ ജയ ജയ ജയഹേ)

ഇമേജ്
"ഇങ്ങോട്ട് നോക്കണ്ട കണ്ണുകളേ... കാണുവാൻ ഈടൊരു കുന്തോമില്ല... ... നാടല്ലേ നാട്ടു നടപ്പിതല്ലേ.. വീടല്ലേ വീട്ടു വഴക്കമല്ലേ..." സ്ക്രീനിലെ കാഴ്ചകൾ വേണ്ടുവോളം മനസ്സിൽ പതിപ്പിക്കാൻ സിനിമയിൽ ഉടനീളം വരുന്ന ഈ വരികൾക്കായിട്ടുണ്ട്. എന്തൊരു നല്ല സിനിമ !!!❤️ 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്ത ഒരു വിഷയത്തെ തികച്ചും "നല്ല" നർമ്മത്തോടെയും മികച്ച ആഖ്യാനത്തിലൂടെയും വ്യത്യസ്തമായി നമ്മളിലേക്ക് 'ജയ ജയ ജയ ജയഹേ' എത്തിച്ചു. അത് തന്നെയല്ലേ സിനിമയുടെ മാജിക്. ✨ അതിൽ, അഭിനേതാക്കളുടെ മിടുക്ക് എടുത്ത് പറയേണ്ടതാണ്... ബേസിലും ദർശനയും നാച്വറൽ ആയി റോൾ കൈകാര്യം ചെയ്യുമ്പോൾ, മറ്റു അഭിനേതാക്കളുടെ എക്സ്പ്രസ്സീവ് ശൈലി സിനിമയ്ക്ക് നല്ല ഓളം നൽകി. കുടുംബാംഗങ്ങളുടെ കപടത അത്തരം dramatic ആയ അഭിനയത്തിലൂടെ രസകരമായി കാണിച്ചു. കോമഡിയുടെ കൂടെ എല്ലാ സന്ദർഭത്തിൻ്റേയും ഗൗരവം ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അഭിനേതാക്കളുടെ കയ്യടക്കം എടുത്ത് പറയേണ്ടതാണ്. നല്ല തിരക്കഥയും സംവിധാന മികവും.👏 എല്ലാവരും കണ്ടിരിക്കേണ്ട സിനിമ. കണ്ടിട്ട്, വീട്ടിലേക്ക് കൊണ്ട് പോകേണ്ട സിനിമ... ...

മൃഗബലി: കുറ്റവും ശിക്ഷയും

ഇമേജ്
അടുത്തിടെയാണ് ന്യൂസ് 18-ൽ പാലക്കാട്ടിലെ കൊല്ലങ്കോട് എന്ന സ്ഥലത്ത് ചിങ്ങൻ ചിറ ക്ഷേത്രത്തിലെ മൃഗ (പക്ഷി) ബലിയെക്കുറിച്ച് ഒരു വാർത്ത വന്നത്. ഈ വർഷം ഏപ്രിൽ മാസത്തിൽ ഇതേ ക്ഷേത്രം മാതൃഭൂമിയിലും ഒരു വാർത്തയായിരുന്നു. അത് നെന്മാറ സി.ഐ യുടെ നേതൃത്വത്തിൽ നടന്ന മൃഗ ബലിയെക്കുറിച്ചായിരുന്നു. എല്ലാ വെള്ളിയാഴ്‌ചയും ഞായറാഴ്ചയും ഇവിടെ ആടിനെയും കോഴിയേയും ബലി കഴിപ്പിക്കാറുണ്ട് എന്നാണ് വിവരം. Photo by Manyu Varma on Unsplash 1968ലെ കേരള മൃഗ, പക്ഷി ബലി നിരോധന നിയമത്തിലൂടെ (The Kerala Animals and Birds Sacrifices Prohibition Act) ഈ ആചാരം സംസ്ഥാനത്ത് നിരോധിച്ചതാണ്. കുറച്ച് വർഷങ്ങൾക്ക് മുൻപ്, മലപ്പുറത്തെ പ്രസിദ്ധമായ കളിയാട്ടക്കാവിൽ നിയമ വിരുദ്ധമായി കോഴികളെ ബലി ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട ഹൈക്കോടതി അത് തടഞ്ഞു കൊണ്ട് ഉത്തരവ് ഇറക്കിയിരുന്നു. ഇത്തരത്തിൽ ബലി നടക്കാതെ നോക്കേണ്ട ചുമതല പോലീസിനെ കർശനമായി ഏൽപ്പിക്കുകയും ചെയ്തു. കേരള യുക്തിവാദി സംഘം പ്രസിഡന്റ് യു. കലാനാഥൻ സമർപ്പിച്ച ഹർജിയിൽ ആയിരുന്നു നടപടി. 1968ലെ നിയമ പ്രകാരം ക്ഷേത്രത്തിലോ, ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പരിസരത്തുള്ള സ്ഥലത്തോ കെട്ടിടത്തിലോ (ക്ഷേത്...